Monday 7 March, 2011

ഒരിക്കല്‍ അയമൂട്ടി ഓടിക്കിതച്ചാണ് പള്ളിയിലെത്തിയത്.അപ്പോള്‍ ഇമാം അത്തഹിയ്യാതിലായിരുന്നു. അയമുട്ടിയും ഇമാമിനെ പിന്തുടര്‍ന്നു. ഇമാം സലാം വീട്ടിയപ്പോള്‍ അയമൂടിയും സലാം വീട്ടി.ഇതുകണ്ട മുസ്ലിയാര്‍: നിങ്ങളുടെ നിസ്കാരം പൂര്‍ത്തിയായിട്ടില്ല, ബാക്കികൂടി നിസ്കരിക്കണം.അതുകേട്ട അയമൂട്ടി: നിങ്ങക്കിത് പറഞ്ഞാമതി ഞാന്‍ വുളു എടുക്കാന്‍ നിന്നാല്‍ ഇതും കിട്ടില്ലായിരുന്നു.

Wednesday 3 March, 2010

നബിദിന സമ്മേളനം

കത്തറമ്മല്‍ നടന്ന
നബിദിന സമ്മേളനം
 



MEELADU SHAREEF 1

MEELADU SHAREEF 2

MEELADU SHAREEF 3

MEELADU SHAREEF 4





Sunday 13 December, 2009

rotu vikasanam

റോഡു  വികസനം

















കത്തരമ്മല്‍-ചോയി മഠം റോട് വീതി കൂട്ടി വികസിപ്പിക്കല്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുന്നു.എല്ലാം വെട്ടികീറി കുറെ മണ്ണും തട്ടി നിറച്ചു പിന്നെ ആരെയും കാണാനില്ല.എല്ലാം ഉടന്‍ തുടങ്ങുമെന്നാണ് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം.പല ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാതാവും .പ്രധാനമായും കൈപാക്കില്‍ മുക്കിലെ കയറ്റം , നെല്ലിക്കാംകണ്ടിയിലെ കയറ്റം , ചില കുഴികള്‍ എന്നിവ നീക്കി നല്ല വീതിയില്‍ റോഡു വരുമെന്നാണ് പ്രതീക്ഷ.ഇത് മൂലം മെച്ചപ്പെട്ട യാത്രയായിരിക്കും കത്തരമ്മല്‍ നിവാസികള്‍ക്ക് ലഭിക്കുക .

(താനിരിക്കുംപോയില്‍ ചെറിയാതു ഓഫീസരുടെ വീടിനു മുന്‍വശത്തുള്ള റോഡാണ് ചിത്രത്തില്‍ .ഏകദേശം ഒരു മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട്‌ ഉയര്‍ത്തിയിട്ടുണ്ട്)

Thursday 3 December, 2009

കൊല

ലോകത്തെ നടുക്കിയകൊല

Saturday 14 November, 2009

ഓര്‍മ്മകള്‍

എങ്ങിനെ കഴിയും .... സ്വന്തം നാടിനെപ്പറ്റി ഒരക്ഷരം എഴുതാതെ , ഒരിടത്തും പോകാനാകില്ല ഒന്നു തിരിഞ്ഞു നോക്കാതെ ......സ്വന്തം നാടിനെ മറന്നവരെപ്പറ്റി നിങ്ങളെന്തു പറയും ? ഞാന്‍ പറയും അവര്‍മരിച്ചു പോയല്ലോ എന്ന് .(ഇത്ര ക്രൂരനോ ഞാന്‍ ? )
ഒര്‍മ്മകള്‍ തിരമാല പോലെ മനസ്സിലേക്ക്‌ അടിച്ചുവരുന്നു . എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് നിര്‍ത്താതെ പെയ്യുന്ന ഒരു പെരുമഴയത്ത്‌ കലക്ക് വെള്ളം കരകവിഞ്ഞൊഴുകുന്ന കതരമ്മല്‍ കടവിലാണ് .മഴക്കാലം വന്നാല്‍ '' പോക്കര്കാ " യുടെ തോണി ലോരിയിലെതുന്നത് നാട്ടുകാര്‍ക്ക്‌ ഒരു ഉത്സവം പോലെയാണ് .അങ്ങിനെ തോണിയില്‍ അക്കരെ ഇക്കരെ പോയ് വന്നു കലണ്ടറുകളില്‍ പേജുകള്‍ മാറി മാറി വന്നു .ഒരിക്കല്‍ കേട്ടുതോണി മറിഞ്ഞെന്നുകേട്ടവര്‍ കേട്ടവര്‍ പടച്ചോനെ വിളിച്ച്പുഴ്യിലെക്കോടിനാനും പോയി നോക്കി .അപ്പോള്‍ എംജെ സ്കൂളിലെ കുട്ടികള്‍ നീന്തിക്കയറി വരുന്നു " എന്റെ ബുക്കെല്ലാം പോയി "ഒരുത്തന്‍ പറഞ്ഞു. എല്ലാവരെയും നാട്ടുകാര്‍ രക്ഷിച്ചു.ഓമന ടീച്ചറെയും കരകയറ്റി പോല്‍ . പിന്നെ ഒരു പാലത്തിനുള്ളപാച്ചിലായിരുന്നു .അങ്ങിനെ അതിവേഗം പാലവും വന്നു ഉദ്ഘാടനം ഗംഭീരമാക്കി നാട്ടുകാര്‍ ,സാരിക്ക് പറഞ്ഞാല്‍ ഒരു ഉത്സവം തന്നെയായിരുന്നു കൊട്ടും പാട്ടും എല്ലാമായി..........
..
പിന്നെയും പിന്നെയും ഓര്‍മ്മകള്‍ മഴയത്ത് പാറ്റ പൊടിയുന്ന പോലെ .....
എങ്ങിനെ പറയാതിരിക്കും ? സ്കൂളിലും മദ്രസ്സയിലും പോകുന്ന ആ നല്ല നാളുകലെപ്പറ്റി.കുഞ്ഞയംമാദ് മാഷുടെ കഥകള്‍ കേള്‍ക്കാത്തവര്‍ ആരുണ്ട് ? "കാക്ക "യുടെ പീടികയില്‍ നിന്നു മുട്ടായിയും കറുത്തചാറും തിന്നാത്തവരോ ?സ്പോര്‍ട്സ് എത്ര ഹരമായിരുന്നു .തവള ച്ച്ചാട്ടവും കുഞ്ചി ഉടക്കലും പിന്നെ അപ്പം കടി മത്സരവും അങ്ങിനെ അങ്ങിനെ എന്തെല്ലാം .......
പിന്നെ മദ്രസ്സയിലായാലോ പറയണ്ട. അത്യാവശ്യം നല്ല പൈസക്കാരുടെ മക്കളെ ഒന്നാം ക്ലാസില്‍ ചേര്‍ത്താല്‍ എല്ലാവര്കും മുട്ടായി കിട്ടുമായിരുന്നു .നബി ദിനം വന്നാലോ എത്ര ആവേശമായിരുന്നു നമുക്കെല്ലാം . നബി ദിന റാലിക്ക് പോയാല്‍ വഴിയില്‍ നിന്നെല്ലാം മുട്ടായി .ഉറക്കെ ഉറക്കെ തക്ബീര്‍ .ഉച്ചക്ക് നല്ല മഞ്ഞ ചോറും പോത്തും .ഒരു പാട്ടുപാടാന്‍ , ഒന്നു പ്രസങ്ങിക്കാന്‍ എത്ര ഉത്സാഹമായിരുന്നു. പേടിച്ച പ്രസംഗം മുറിഞ്ഞു പോയവര്‍ , സ്റ്റേജില്‍ നിന്നു പേടിച്ച പാട്ടു മറന്നു പോയവര്‍ അവസാനം സമ്മാനം കിട്ടിയാല്‍ എന്തൊരു സന്തോഷമായിരുന്നു .പോയില്ലേ എല്ലാം ........ഇപ്പോള്‍ എല്ലാം മഴയത്ത് വെയില്‍ വന്ന പോലെ അല്ലെങ്കില്‍ വെയിലത്ത് മഴ വന്ന പോലെ ........