Saturday 14 November, 2009

ഓര്‍മ്മകള്‍

എങ്ങിനെ കഴിയും .... സ്വന്തം നാടിനെപ്പറ്റി ഒരക്ഷരം എഴുതാതെ , ഒരിടത്തും പോകാനാകില്ല ഒന്നു തിരിഞ്ഞു നോക്കാതെ ......സ്വന്തം നാടിനെ മറന്നവരെപ്പറ്റി നിങ്ങളെന്തു പറയും ? ഞാന്‍ പറയും അവര്‍മരിച്ചു പോയല്ലോ എന്ന് .(ഇത്ര ക്രൂരനോ ഞാന്‍ ? )
ഒര്‍മ്മകള്‍ തിരമാല പോലെ മനസ്സിലേക്ക്‌ അടിച്ചുവരുന്നു . എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് നിര്‍ത്താതെ പെയ്യുന്ന ഒരു പെരുമഴയത്ത്‌ കലക്ക് വെള്ളം കരകവിഞ്ഞൊഴുകുന്ന കതരമ്മല്‍ കടവിലാണ് .മഴക്കാലം വന്നാല്‍ '' പോക്കര്കാ " യുടെ തോണി ലോരിയിലെതുന്നത് നാട്ടുകാര്‍ക്ക്‌ ഒരു ഉത്സവം പോലെയാണ് .അങ്ങിനെ തോണിയില്‍ അക്കരെ ഇക്കരെ പോയ് വന്നു കലണ്ടറുകളില്‍ പേജുകള്‍ മാറി മാറി വന്നു .ഒരിക്കല്‍ കേട്ടുതോണി മറിഞ്ഞെന്നുകേട്ടവര്‍ കേട്ടവര്‍ പടച്ചോനെ വിളിച്ച്പുഴ്യിലെക്കോടിനാനും പോയി നോക്കി .അപ്പോള്‍ എംജെ സ്കൂളിലെ കുട്ടികള്‍ നീന്തിക്കയറി വരുന്നു " എന്റെ ബുക്കെല്ലാം പോയി "ഒരുത്തന്‍ പറഞ്ഞു. എല്ലാവരെയും നാട്ടുകാര്‍ രക്ഷിച്ചു.ഓമന ടീച്ചറെയും കരകയറ്റി പോല്‍ . പിന്നെ ഒരു പാലത്തിനുള്ളപാച്ചിലായിരുന്നു .അങ്ങിനെ അതിവേഗം പാലവും വന്നു ഉദ്ഘാടനം ഗംഭീരമാക്കി നാട്ടുകാര്‍ ,സാരിക്ക് പറഞ്ഞാല്‍ ഒരു ഉത്സവം തന്നെയായിരുന്നു കൊട്ടും പാട്ടും എല്ലാമായി..........
..
പിന്നെയും പിന്നെയും ഓര്‍മ്മകള്‍ മഴയത്ത് പാറ്റ പൊടിയുന്ന പോലെ .....
എങ്ങിനെ പറയാതിരിക്കും ? സ്കൂളിലും മദ്രസ്സയിലും പോകുന്ന ആ നല്ല നാളുകലെപ്പറ്റി.കുഞ്ഞയംമാദ് മാഷുടെ കഥകള്‍ കേള്‍ക്കാത്തവര്‍ ആരുണ്ട് ? "കാക്ക "യുടെ പീടികയില്‍ നിന്നു മുട്ടായിയും കറുത്തചാറും തിന്നാത്തവരോ ?സ്പോര്‍ട്സ് എത്ര ഹരമായിരുന്നു .തവള ച്ച്ചാട്ടവും കുഞ്ചി ഉടക്കലും പിന്നെ അപ്പം കടി മത്സരവും അങ്ങിനെ അങ്ങിനെ എന്തെല്ലാം .......
പിന്നെ മദ്രസ്സയിലായാലോ പറയണ്ട. അത്യാവശ്യം നല്ല പൈസക്കാരുടെ മക്കളെ ഒന്നാം ക്ലാസില്‍ ചേര്‍ത്താല്‍ എല്ലാവര്കും മുട്ടായി കിട്ടുമായിരുന്നു .നബി ദിനം വന്നാലോ എത്ര ആവേശമായിരുന്നു നമുക്കെല്ലാം . നബി ദിന റാലിക്ക് പോയാല്‍ വഴിയില്‍ നിന്നെല്ലാം മുട്ടായി .ഉറക്കെ ഉറക്കെ തക്ബീര്‍ .ഉച്ചക്ക് നല്ല മഞ്ഞ ചോറും പോത്തും .ഒരു പാട്ടുപാടാന്‍ , ഒന്നു പ്രസങ്ങിക്കാന്‍ എത്ര ഉത്സാഹമായിരുന്നു. പേടിച്ച പ്രസംഗം മുറിഞ്ഞു പോയവര്‍ , സ്റ്റേജില്‍ നിന്നു പേടിച്ച പാട്ടു മറന്നു പോയവര്‍ അവസാനം സമ്മാനം കിട്ടിയാല്‍ എന്തൊരു സന്തോഷമായിരുന്നു .പോയില്ലേ എല്ലാം ........ഇപ്പോള്‍ എല്ലാം മഴയത്ത് വെയില്‍ വന്ന പോലെ അല്ലെങ്കില്‍ വെയിലത്ത് മഴ വന്ന പോലെ ........

1 comment:

  1. Marakkuvaanakillorikkalum
    Ee kazhinjupoya nallakaalam
    Ellam ila kozhinja maram pole

    ReplyDelete

tHANK yOU vERY mUCH